തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ മുൻ മുഖ്യ പൂജാരിയായിരുന്ന ശ്രീനിവാസ മൂർത്തി ദീക്ഷിതിലു കൊവിഡ് ബാധിച്ച് മരിച്ചു. 73 വയസായിരുന്നു. തിരുപ്പതി കൊവിഡ് ആശുപത്രിയിൽ ഇന്നു പുലർച്ചെയാണ് മരിച്ചത്.
മൂന്നു പതിറ്റാണ്ടുകാലം തിരുപ്പതിയിൽ പൂജാരിയായിരുന്നു ദീക്ഷിതിലു. ലോക്ക്ഡൗണിന് ശേഷം ജൂൺ പതിനൊന്നിനാണ് ക്ഷേത്രം വീണ്ടും തുറന്നത്. ക്ഷേത്രത്തിലെ പുരോഹിതരും ജീവനക്കാരും ഉൾപ്പടെ 140 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.