ഉത്തർപ്രദേശിൽ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മന്ത്രി കമല റാണി വരുണാണ് മരിച്ചത്. 62 വയസ്സായിരുന്നു. ജൂലൈ 18നാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ലക്‌നൗ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെ നില വഷളാകുകയും മരിക്കുകയുമായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിയുടെ വിയോഗത്തിൽ അനുശോചിച്ചു.