ലണ്ടന്‍: അമിതഭാരമുള്ളവരുടെ ശ്വാസകോശത്തില്‍ കൊഴുപ്പുകോശം കണ്ടെത്തി ആരോഗ്യ വിദഗ്ധര്‍. ഇതാദ്യമായാണ് ഇങ്ങനെയൊരു കണ്ടെത്തല്‍. 52 പേരുടെ ശ്വാസകോശ സാമ്പിള്‍ പരിശോധിച്ച ഗവേഷകരാണ് ഇത് കണ്ടെത്തിയത്.
ബോഡി മാസ് ഇന്‍ഡക്‌സുമായി ബന്ധപ്പെട്ടാണ് കൊഴുപ്പിന്റെ വ്യത്യാസമുള്ളത്. പൊണ്ണത്തടിയും അമിതഭാരവും ആസ്ത്മ വര്‍ധിപ്പിക്കുന്നത് എങ്ങനെയാണെന്ന് ഈ പഠനം വിശദീകരിക്കും. യൂറോപ്യന്‍ റെസ്പിറേറ്ററി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.