പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ബാണാസുര സാഗർ ഡാം പദ്ധതി പ്രദേശത്തെ കുറ്റിയം വയൽ പ്രദേശത്ത് വെള്ളക്കെട്ടില്‍ യുവാവിനെ കാണാതായതിനെ തുടർന്ന് ഫയർഫോഴ്സും പോലീസും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. കൊടുവള്ളി സ്വദേശി റാഷിദ് (27) മരിച്ചതെന്നാണ് പ്രാഥമിക വിവരം . കുറ്റിയാം വയല്‍ ഭാഗത്താണ് സംഭവം നടന്നത്. പ്രദേശത്ത് നാട്ടുകാരും ഫയർഫോഴ്സും പോലീസും നടത്തിയ ഊർജിതമായ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.