വൈകുന്നേരം അഞ്ചരോടെയായിരുന്നു അപകടം. മാഹി കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. ഉടനെ സഹീർ രക്ഷാപ്രവർത്തനത്തിനായി കനാലിലേക്കിറങ്ങി. മൂന്ന് കുട്ടികളെയും രക്ഷിച്ച് കരയ്‌ക്കെത്തിച്ചു. അവസാനത്തെ കുട്ടിയെ കരയ്ക്ക് എത്തിച്ച ഉടനെ സഹീർ മുങ്ങിത്താഴുകയായിരുന്നു. ഒന്നര മണിക്കൂറിന് ശേഷം നാട്ടുകാരും ഫയർഫോഴ്‌സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിന് മുൻപും കനാലിൽ ഒഴുക്കിൽപ്പെട്ടവരെ രക്ഷിച്ച സഹീർ മുങ്ങി മരിച്ചത് നാട്ടുകാരെ സങ്കടത്തിലാഴ്ത്തി. അപകടസ്ഥലത്ത് നാല് മീറ്ററോളം ആഴമുണ്ടായിരുന്നു.
ഈ പ്രദേശത്ത് ഇതിന് മുൻപ് നാല് പേർ മുങ്ങി മരിച്ചിരുന്നു. ആഴമുള്ള കനാലിൽ അപകട സാധ്യത മുന്നറിയിപ്പ് നൽകണമെന്ന് നാട്ടുകാർ പറയുന്നു.