കടയില്‍ നിന്ന് വാങ്ങുന്ന മുട്ടയുടെ പഴക്കം എളുപ്പം തിരിച്ചറിയാം

  മിക്ക വീടുകളിലും ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഒരു ഭക്ഷണസാധനമാണ് മുട്ട. മുമ്പെല്ലാം വീടുകളില്‍ നിന്ന് തന്നെ മുട്ട വാങ്ങാന്‍ കഴിയുന്ന സാഹചര്യങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്ന്, നമ്മള്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ കടകളില്‍ പോയാണ് വാങ്ങിക്കുന്നത്. ഇത്തരത്തില്‍ വിപണിയില്‍ നിന്ന് വാങ്ങിക്കുന്ന പല ഉത്പന്നങ്ങളുടേയും പഴക്കം നമുക്ക് എളുപ്പത്തില്‍ തിരിച്ചറിയാനാവില്ല. എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്ന മുട്ടയുടെ പഴക്കം തിരിച്ചറിയാന്‍ ഒരു എളുപ്പവഴിയുണ്ട്. അതാണ് ഇനി പരിചയപ്പെടുത്തുന്നത്. ഒരു പാത്രത്തില്‍ നിറയെ വെള്ളമെടുത്ത ശേഷം മുട്ടകള്‍…

Read More

മന്ത്രിക്ക് പിന്തുണയുമായി വിജയരാഘവന്‍; റിയാസിന്റേത് പാര്‍ട്ടി നിലപാട്

  തിരുവനന്തപുരം: മുഹമ്മദ് റിയാസിന് പിന്തുണയുമായി എ വിജയരാഘവന്‍. കരാറുകാര്‍ എംഎല്‍എമാരുടെ ശുപാര്‍ശയുമായി മന്ത്രിയെക്കാണാന്‍ വരേണ്ടെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്ക്ക് സിപിഐഎം പിന്തുണ. പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനാണ് റിയാസിന്റേത് പാര്‍ട്ടി നിലപാടെന്നാണ് വിജയരാഘവന്‍ പറഞ്ഞത്. നിയമസഭയില്‍ മന്ത്രി നടത്തിയ പ്രസ്താവനയെ നിയസഭാകക്ഷി യോഗത്തില്‍ ചോദ്യം ചെയ്ത് എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. എ എന്‍ ഷംസീറായിരുന്നു ഇക്കാര്യം ചര്‍ച്ചയ്ക്കിട്ടതെന്നും, മന്ത്രി ഖേദം പ്രകടിപ്പിച്ചുവെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും, ഇതാണ് പാര്‍ട്ടിയുടെ നയമെന്നുമായിരുന്നു…

Read More

മോദിജി അഭിനന്ദനങ്ങൾ; ദാരിദ്ര്യം ഉന്മൂലനം ചെയ്ത് ഇന്ത്യയെ ആഗോളശക്തിയാക്കിയതിന്: കപിൽ സിബൽ

  ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ മോശം റാങ്കിംഗിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. പട്ടിണി സൂചികയിൽ പാകിസ്ഥാൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ പിന്നിലാക്കി കൊണ്ട് 2020 ലെ 94 -ാം സ്ഥാനത്ത് നിന്ന് ഇന്ത്യ 101 -ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആഗോളപട്ടിണി സൂചിക റിപ്പോർട്ട് ഇന്ത്യയിലെ പട്ടിണിയുടെ അളവ് “ഭയപ്പെടുത്തുന്നതാണ്” എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ദാരിദ്ര്യം, പട്ടിണി എന്നിവ തുടച്ചു നീക്കുന്നതിനും ഇന്ത്യയെ ആഗോളശക്തിയാക്കുന്നതിനുമുള്ള സർക്കാരിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് കോൺഗ്രസ് നേതാവ്…

Read More

ഗാന്ധിജി മാപ്പപേക്ഷിച്ചിട്ടില്ല; നിരവധികാലം ജയിലിൽ കിടന്ന എകെജിയും മാപ്പെഴുതികൊടുത്ത് പുറത്തുവന്നിട്ടില്ല: മുഖ്യമന്ത്രി

  തിരുവനന്തപുരം: സവര്‍ക്കറെ ന്യായീകരിക്കാന്‍ ഗാന്ധിജിയെ രണ്ടാമതും കൊലപ്പെടുത്തുകയാണ് സംഘപരിവാര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സവര്‍ക്കര്‍ മാപ്പെഴുതിക്കൊടുത്തത് ഗാന്ധിജി നിര്‍ദ്ദേശിച്ചിട്ടാണ് എന്നതാണ് പുതിയ കഥയെന്നും എന്നാല്‍ നീണ്ട ജയില്‍ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഗാന്ധിജി മാപ്പപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിരവധികാലം ജയിലില്‍ കിടന്ന എകെജി മാപ്പെഴുതിക്കൊടുത്ത് പുറത്തുവന്നിട്ടില്ലെന്നും ജനങ്ങളെ ഏകോപിപ്പിക്കുന്നതിനേക്കാള്‍ എത്രകണ്ട് ഭിന്നിപ്പിക്കാം എന്നതിനാണ് കേന്ദ്രഭരണകൂടവും അതിന്റെ വക്താക്കളും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓള്‍ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ അറുപത്തി മൂന്നാം സംസ്ഥാന…

Read More

കാപ്പികുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ഇവയൊക്കെയാണ്; നിങ്ങൾക്കറിയാമോ

  ലോകത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ദിനചര്യയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കാപ്പി. ഉന്‍മേഷവും ഊര്‍ജവും നല്‍കുന്നതോടൊപ്പം നമ്മുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളും നിസാരമല്ല. നെഞ്ചെരിച്ചില്‍, വയറുവേദന, വേഗത്തിലുള്ള ഹൃദയമിടിപ്പ്, അല്ലെങ്കില്‍ ക്ഷീണം തുടങ്ങിയവയെല്ലാം ഇല്ലാതാക്കാന്‍ കാപ്പിക്ക് സാധിക്കും. കൂടാതെ ആനന്ദം, ദയ, വാൽസല്യം, സൗഹൃദം, ശാന്തത, വലിയ സന്തോഷം എന്നിവ പോലുള്ള പോസിറ്റീവ് വികാരങ്ങളും ഉണ്ടാക്കുന്നു. നമ്മുടെ ശരീര കോശങ്ങളെ തകരാറിലാക്കുന്ന ഫ്രീ റാഡിക്കലുകള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യ അവസ്‌ഥകളിലേക്ക് നയിച്ചേക്കാം. ഇത്തരം…

Read More

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കും: വീണ ജോർജ്

  തിരുവനന്തപുരം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ഇത് അവസാനിപ്പിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. പരിക്കേറ്റ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗണേശ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഡോക്ടറെ മര്‍ദ്ദിച്ചതായാണ് പരാതി. അതേസമയം ഡോക്ടര്‍ തന്നെയും…

Read More

പുകവലി ശീലമുള്ളവരാണോ നിങ്ങൾ; കരുതിയിരിക്കാം ഈ ലക്ഷണങ്ങളെ

  ജീവശ്വാസം ഇല്ലാതെ നമുക്ക് ജീവിക്കാൻ സാധിക്കുകയില്ല. അതിനാൽ തന്നെ ശ്വാസകോശത്തിന്റെ ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. ശ്വാസകോശത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളിൽ പുകവലി അടക്കമുള്ള ദുശീലങ്ങൾ ഉൾപ്പെടുന്നുണ്ട്. പുകവലിയുടെ അനന്തരഫലമായ രോഗങ്ങളിൽ പ്രധാനിയാണ് ക്രോണിക് ഒബ്സ്ട്രക്‌ടീവ് പൾമനറി ഡിസീസ് അഥവാ സിഒപിഡി. ആവശ്യമായ മുൻകരുതൽ എടുത്തില്ലെങ്കിൽ ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ സിഒപിഡി മൂലമുള്ള മരണം 160 ശതമാനം കൂടുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട് വ്യക്‌തമാക്കുന്നത്‌. ഇന്ത്യയിൽ ഓരോ വർഷവും ശശാരി 5 ലക്ഷം ആളുകൾ…

Read More

അയോധ്യാ വാസി ദശരഥ പുത്രൻ രാമന് സീറ്റ് ബെല്‍റ്റിടാത്തതിന് പെറ്റി; പുലിവാല്‍ പിടിച്ച് പോലീസ്

  കൊല്ലം: വാഹനപരിശോധനയ്ക്കിടെ അയോധ്യയിലെ ദശരഥ പുത്രന് രാമനെക്കൊണ്ട് 500 രൂപ പെറ്റി അടപ്പിച്ച കേരള പോലീസ് പിടിച്ചത് പുലിവാല്‍. ചടയമംഗലത്ത് വാഹനപരിശോധനയ്ക്കിടെയാണ് പോലീസ് രാമനെക്കൊണ്ട് പെറ്റിയടപ്പിച്ചത്. കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തതിനാണ് പോലീസ് ഫൈന്‍ അടപ്പിച്ചത്. പെറ്റി അടയ്ക്കുന്നതിനായി പോലീസ് പേരും വിലാസവും ചോദിച്ചപ്പോള്‍ യാത്രക്കാരന്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയാണുണ്ടായത്. ഇതിന്റെ വീഡിയോ സാമൂഹ്യവാഹനങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. ഇതോടെ പേര് വിവരങ്ങള്‍ നേരാംവണ്ണം ചോദിക്കാതെ പെറ്റിയടപ്പിച്ച ഗ്രേഡ് എസ്‌ഐ കുരുക്കിലുമായി. യാത്രക്കാരനോട് പേരും…

Read More

സംസ്ഥാനത്ത് ഇന്ന് 8867 പേർക്ക് കൊവിഡ്; 67 മരണം: 9872 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 8867 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂര്‍ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂര്‍ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291, വയനാട് 286, കാസര്‍ഗോഡ് 221 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158…

Read More

വയനാട് ജില്ലയില്‍ 286 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.64

  വയനാട് ജില്ലയില്‍ ഇന്ന് (15.10.21) 286 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 91 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 285 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.64 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 121514 ആയി. 117732 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3019 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2777 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More