മിക്ക വീടുകളിലും ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഒരു ഭക്ഷണസാധനമാണ് മുട്ട. മുമ്പെല്ലാം വീടുകളില്‍ നിന്ന് തന്നെ മുട്ട വാങ്ങാന്‍ കഴിയുന്ന സാഹചര്യങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്ന്, നമ്മള്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ കടകളില്‍ പോയാണ് വാങ്ങിക്കുന്നത്.
ഇത്തരത്തില്‍ വിപണിയില്‍ നിന്ന് വാങ്ങിക്കുന്ന പല ഉത്പന്നങ്ങളുടേയും പഴക്കം നമുക്ക് എളുപ്പത്തില്‍ തിരിച്ചറിയാനാവില്ല. എന്നാല്‍ കടയില്‍ നിന്ന് വാങ്ങുന്ന മുട്ടയുടെ പഴക്കം തിരിച്ചറിയാന്‍ ഒരു എളുപ്പവഴിയുണ്ട്. അതാണ് ഇനി പരിചയപ്പെടുത്തുന്നത്.
ഒരു പാത്രത്തില്‍ നിറയെ വെള്ളമെടുത്ത ശേഷം മുട്ടകള്‍ ഓരോന്നായി അതിലേക്ക് പതിയെ ഇട്ടുനോക്കുക. ഏറ്റവും താഴെ കിടക്കുന്ന രീതിയിലാണ് മുട്ടയുടെ സ്ഥാനമെങ്കില്‍ അത് ‘ഫ്രഷ്’ ആണെന്ന് മനസിലാക്കാം. അതേസമയം താഴെയായി കുത്തനെ നില്‍ക്കുന്ന അവസ്ഥയാണെങ്കില്‍ മുട്ടയ്ക്ക് അല്‍പം പഴക്കമുണ്ടെന്ന് കണക്കാക്കാം. എന്നാൽ, വെള്ളത്തിന്റെ ഏറ്റവും മുകളിലായി മുട്ട പൊങ്ങിക്കിടക്കുന്ന അവസ്ഥയാണെങ്കിൽ ഇത് പഴകി ഉപയോഗിക്കാനാവാത്ത വിധത്തിലായിരിക്കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.