വാവാ സുരേഷിന് പാമ്പുകടിയേറ്റു. കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നുച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.
കരിങ്കൽ കെട്ടിനിടയിൽ മൂർഖനെ കണ്ടെങ്കിലും നാട്ടുകാർക്ക് പിടികൂടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് വാവ സുരേഷിനെ വിവരം അറിയിച്ചത്. മൂർഖനെ പിടികൂടി ചാക്കിലാക്കുന്നതിനിടെയാണ് കടിയേറ്റത്.