ദിലീപ് പ്രതിയായ വധഗൂഡാലോചനക്കേസിൽ സംവിധായകൻ നാദിർഷയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അടുത്ത സുഹൃത്തായ നാദിർഷയോട് അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള പദ്ധതി ദിലീപ് പങ്കുവെച്ചിരുന്നോ എന്നതാണ് പ്രധാനമായും അന്വേഷിച്ചത്. ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂർ നീണ്ടു.
ദിലീപിന് അനുകൂലമായി നാദിർഷ നേരത്തെ സമൂഹ മാധ്യമങ്ങളിലടക്കം പ്രതികരിച്ചിരുന്നു. ഇതടക്കം അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെയും വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരൻ അനൂപിനോട് തിങ്കളാഴ്ച ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിനെയും ദിലീപിനെയും അടുത്ത ദിവസം ചോദ്യം ചെയ്യലിനായി വിളിക്കും