രഞ്ജി ട്രോഫിയിൽ മേഘാലയക്കെതിരെ കേരളം മികച്ച ലീഡിലേക്ക് രണ്ടാം ദിനം ആദ്യ സെഷൻ തുടരുമ്പോൾ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എന്ന നിലയിലാണ്. കേരളത്തിനായി പി രാഹുലും സെഞ്ച്വറി തികച്ചു. ഇന്നലെ രോഹൻ എസ് കുന്നുമ്മലും കേരളത്തിനായി സെഞ്ച്വറി നേടിയിരുന്നു
നിലവിൽ 43 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് എന്ന നിലയിലാണ് കേരളം. ഏകദിന ശൈലിയിലാണ് കേരളം ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോകുന്നത്. 142 പന്തിൽ 14 ഫോറും ഒരു സിക്‌സും സഹിതമാണ് രാഹുൽ സെഞ്ച്വറി തികച്ചത്. ഇന്നലെ രോഹൻ 107 റൺസ് എടുത്ത് പുറത്തായിരുന്നു.
രാഹുലും ഒരു റൺസോടെ സച്ചിൻ ബേബിയുമാണ് ക്രീസിൽ. കേരളത്തിന് നിലവിൽ 73 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡുണ്ട്. ജലജ് സക്‌സേന 10 റൺസ് എടുത്തു പുറത്തായി. നേരത്തെ മേഘാലയ ഒന്നാമിന്നിംഗ്‌സിൽ 148 റൺസിന് പുറത്തായിരുന്നു.