നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംഭവത്തിൽ ദിലീപിന്റെ അടുത്ത സുഹൃത്തായ ശരത്ത് ഫോൺ ഓഫാക്കി മുങ്ങിയതായി റിപ്പോർട്ട്. കേസിൽ ശരത്തിനെയും ബിസിനസ് പങ്കാളി മെഹ്ബൂബ് പി അബ്ദുള്ളയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതോടെയാണ് ശരത്ത് മുങ്ങിയത്
ശരത്തിന്റെ കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ച് സംഘം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രതികൾ നടത്തിയ ഗൂഢാലോചനയുടെ ശബ്ദരേഖയുമായി ശാസ്ത്രീയമായി ഒത്തുനോക്കാൻ ഇരുവരുടെയും ശബ്ദസാമ്പിളുകൾ ശേഖരിക്കും.
കേസിലെ വിഐപി താനല്ലെന്ന് വ്യക്തമാക്കി മെഹ്ബൂബ് നേരത്തെ രംഗത്തുവന്നിരുന്നു. ദിലീപിനെ ഒരുതവണ മാത്രമാണ് വീട്ടിൽ പോയി കണ്ടതെന്നും മെഹ്ബൂബ് പറഞ്ഞിരുന്നു