നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും

 

നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനിയെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിലാണ് ക്രൈംബ്രാഞ്ച് പൾസർ സുനിയെ ചോദ്യം ചെയ്യുന്നത്. സുനിൽകുമാറുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നതടക്കമുള്ള വിവരങ്ങൾ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു

ദീലിപിന് കുരുക്കായി ജയിലിൽ നിന്നുള്ള സുനിൽകുമാറിന്റെ ഫോൺ വിളിയും പുറത്തുവന്നിരുന്നു. കേസിലെ സാക്ഷിയായ ജിൻസണുമായി സുനിൽകുമാർ നടത്തുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ബാലചന്ദ്രകുമാറിനെ മൂന്നിലേറെ തവണ കണ്ടതായി പൾസർ സുനി ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്