നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്ത് അന്വേഷണ സംഘം

 

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട പള്‍സര്‍ സുനിയെ അന്വേഷണസംഘം ചോദ്യം ചെയ്തു. എറണാകുളം സബ് ജയിലില്‍ എത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഒരുമണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ സത്യാവസ്ഥയാണ് അന്വേഷണ സംഘം പരിശോധിച്ചത്. നടന്‍ ദിലീപിനെ കാണാനെത്തിയപ്പോള്‍ സുനില്‍ കുമാറിനൊപ്പം കാറില്‍ യാത്ര ചെയ്തിട്ടുണ്ട്, ദിലീപിന്റെ സഹോദരന്‍ സുനില്‍ കുമാറിന് പണം നല്‍കിയത് കണ്ടിട്ടുണ്ട് തുടങ്ങിയ വിവരങ്ങള്‍ ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു.

പള്‍സര്‍ സുനിക്ക് നേരത്തെ പറഞ്ഞത് കൂടാതെ എന്തെങ്കിലും കാര്യങ്ങള്‍ പറയാനുണ്ടോ എന്നതും ക്വട്ടേഷന്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ചും മറ്റുമുള്ള വിശദീകരണം അന്വേഷണ സംഘം തേടിയിട്ടുണ്ട്.