കൊവിഡ് സാഹചര്യം; പരോള്‍ ലഭിച്ച തടവുകാരെ കീഴടങ്ങാന്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി പരോള്‍ ലഭിച്ച തടവുകാരോട് കീഴടങ്ങാന്‍ നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് കേരളത്തോട് കോടതി നിര്‍ദേശം. ഒരു കൂട്ടം തടവുകാര്‍ സമര്‍പ്പിച്ച ഹർജിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

കീഴടങ്ങല്‍ വിഷയത്തില്‍ കടുത്ത നടപടികള്‍ പാടില്ലെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര റാവു നിര്‍ദേശിച്ചു. തടവുകാര്‍ സമര്‍പ്പിച്ച ഹർജി കൂടുതല്‍ വാദം കേള്‍ക്കലിനായി ഫെബ്രുവരി 11ലേക്ക് മാറ്റി.