പയ്യന്നൂർ: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ടു കണ്ണൂര്‍ ജില്ലയിലെ സാമൂഹികാഘാത പഠനം 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നു പദ്ധതിക്കുവേണ്ടി സര്‍വേ നടത്തുന്ന കേരള വളണ്ടറി ഹെല്‍ത്ത് സര്‍വീസ് പ്രൊജക്ട് കോ-ഓർഡിനേര്‍ ഷാജു ഇട്ടി.
ജില്ലയില്‍ കണക്കാക്കിയ ഒഴിപ്പിക്കപ്പെടേണ്ട വീടുകളുടെ എണ്ണം അയ്യായിരത്തിന്നിന്നു നാലായിരത്തോളമായി കുറയുമെന്നും ഇരുപതു ശതമാനത്തോളം വീട്ടുകാരുടെ വിവര ശേഖരണം പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു.
എഴോം പഞ്ചായത്തിലെ സര്‍വേ പൂര്‍ത്തീകരിച്ചതായും കുഞ്ഞിമംഗലം, പാപ്പിനിശേരി, കണ്ണപുരം എന്നിവിടങ്ങളിലെ വിവര ശേഖരണം നടന്നുവരുന്നതായും മാടായിയിലും വളപട്ടണത്തും ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.