കൊച്ചി: വധശ്രമ ഗൂഢാലോചനക്കേസിൽ പ്രതിസ്ഥാനത്തുള്ള നടൻ ദിലീപിന്‍റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ നടന്ന വാദങ്ങൾക്കൊടുവിൽ മൊബൈൽ ഫോൺ കോടതിക്കു മുന്പാകെ ഹാജരാക്കാൻ തയാറാണെന്ന നിലപാടിലേക്ക് ദിലീപിന്‍റെ അഭിഭാഷകർ. ഇന്നു ഉച്ചയ്ക്കു കേസ് വാദത്തിന് എടുത്തപ്പോൾ മൊബൈൽ ഫോൺ കൈമാറാൻ കഴിയില്ലെന്ന നിലപാടായിരുന്നു ആദ്യം ദിലീപ് സ്വീകരിച്ചിരുന്നത്.