നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. 20 നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. കാവ്യാ മാധവനേയും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചനകൾ.
ഡിസംബർ 25 നാണ് റിപ്പോർട്ടർ ടി.വിയിലൂടെ സംവിധായകനായ ബാലചന്ദ്ര കുമാർ ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ ബാലചന്ദ്ര കുമാർ ആദ്യമായി പരാതി നൽകുന്നത് കഴിഞ്ഞ നവംബർ 25 നാണ്.