തമിഴ്‌നാട്ടിലെ പടക്കനിർമാണശാലയിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു

 

തമിഴ്‌നാട്ടിലെ പടക്കനിർമാണശാലയിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു
തമിഴ്‌നാട്ടിലെ വിരുദനഗർ ഓടിപ്പട്ടിയിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പടക്കനിർമാണശാലയുടെ ഉടമയായകറുപ്പുസ്വാമി, ജീവനക്കാരായ ശെന്തിൽകുമാർ, കാശി എന്നിവരാണ് മരിച്ചത്.

അപകടത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. അപകടത്തിൽ കെട്ടിടം പൂർണമായി തകർന്നു. ഒരാഴ്ചക്കിടെ രണ്ടാംതവണയാണ് വിരുദനഗറിൽ സ്‌ഫോടനമുണ്ടാകുന്നത്. ജനുവരി ഒന്നിന് മറ്റൊരു പടക്കനിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ മരിച്ചിരുന്നു.