കുട്ടികളെ ഒമൈക്രോൺ ബാധിക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒമിക്രോണ്‍ വകഭേദം കുട്ടികളില്‍ ചെലുത്തുന്ന ആഘാതത്തെക്കുറിച്ച് മാതാപിതാക്കള്‍ ആശങ്കാകുലരാണ്. പുതിയ വേരിയന്റുകളുടെ അപകടസാധ്യതയെക്കുറിച്ചുള്ള ഭയം ഓരോ ദിവസം കഴിയുന്തോറും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒമിക്രോണ്‍ ബാധിക്കുന്നവരില്‍ നേരിയ ലക്ഷണങ്ങള്‍ മാത്രമേ പ്രകടമാകുന്നൂള്ളൂവെന്നാണ് മുംബൈയിലെയും ഡല്‍ഹിയിലെയും വിദഗ്ധര്‍ പറയുന്നത്. മുതിര്‍ന്നവരിലും കുട്ടികളിലും കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും നേരിയ ലക്ഷണങ്ങളാണ് കാണിക്കുന്നതെന്ന് ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ പള്‍മണോളജി വിഭാഗം മേധാവി ഡോ. വികാസ് മൗര്യ പറയുന്നു. വിദഗ്ധരുടെ…