യുവതിയെ ഉപദ്രവിക്കാൻ ശ്രമം, യുവാവ് പിടിയിൽ

 

കൊല്ലം: യു​വ​തി​യെ ലൈം​ഗീ​ക ഉ​ദ്ദേ​ശ​ത്തോ​ടെ ക​ട​ന്ന് പി​ടി​ച്ച്‌ ​വ​സ്ത്രം കീ​റി​യ ആ​ള്‍ പോ​ലീ​സ് പി​ടി​യി​ലാ​യി. പ​ര​വൂ​ര്‍ കൂ​ന​യി​ല്‍ കോ​ട്ട​യ​ത്ത് വീ​ട്ടി​ല്‍ സ​ജീ​വ് (46) ആ​ണ് പി​ടി​യി​ലാ​യ​ത്.

കൂ​ന​യി​ല്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ മ​ക്ക​ളെ സ​ജീ​വി​ന്‍റെ മാ​താ​വ് വ​ഴ​ക്ക് പ​റ​ഞ്ഞ് ക​ല്ലെ​ടു​ത്ത് എ​റി​ഞ്ഞ​തി​നെ യു​വ​തി ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് അ​ന്ന് രാ​ത്രി സ​ജീ​വ് യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി അ​സ​ഭ്യം വി​ളി​ച്ച്‌ കൈ​യ്യി​ലി​രു​ന്ന വ​ടി ഉപയോഗി​ച്ച്‌ യു​വ​തി​യെ അ​ടി​യ്ക്കു​ക​യും ലൈം​ഗീ​ക ഉ​ദ്ദേ​ശ​ത്തോ​ടു കൂ​ടി യു​വ​തി​യു​ടെ ​വ​സ്ത്രം വ​ലി​ച്ച്‌ കീ​റു​ക​യും ചെ​യ്തു.

യു​വ​തി​യു​ടെ നി​ല​വി​ളി​യെ തു​ട​ര്‍​ന്ന് പ​രി​സ​ര​വാ​സി​ക​ള്‍ വ​രു​ന്ന​ത് ക​ണ്ട് ഇ​യാ​ള്‍ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ വീ​ടി​ന് പ​രി​സ​ര​ത്ത് നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.