പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു

 

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിലാണെന്നും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

നേരിയ ലക്ഷണങ്ങളോടെ എനിക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടിൽ നിരീക്ഷണത്തിലാണ്. താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ജാഗ്രത പുലർത്തണം. ലക്ഷണങ്ങളുണ്ടെങ്കിൽ ടെസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി.