ദിലീപ് കേസിലെ വിഐപി ശരത് ജി നായരെന്ന് സൂചന; വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ വി ഐ പി ശരത് ജി നായരെന്ന് സൂചന. ദിലീപിന്റെ ഉറ്റ സുഹൃത്താണ് ഇയാൾ. സൂര്യ ഹോട്ടൽ ഉടമയായ ശരത്തിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുകയാണ്. നേരത്തെ ശരത്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ലല മുമ്പ് ദിലീപ് അറസ്റ്റിലാകുന്ന സമയത്തും ഒപ്പമുണ്ടായിരുന്നത് ശരത്താണ്. ആലുവ സ്വദേശിയും ബിസിനസുകാരനുമായ ശരത്തും തൃശ്ശൂരിലെ ഒരു ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോഴാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത് ആലുവ പോലീസ് ക്ലബ്ബിൽ ദിലീപിനെ…

Read More

10 ദിവസം കൊണ്ട് കൊവിഡ് കേസുകളിൽ നാലിരട്ടി വർധന; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ 22,000 കഴിഞ്ഞിരിക്കുന്നതിനാൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കോവിഡ് കേസുകൾ ഡിസംബർ 26ന് 1824 വരെ കുറഞ്ഞതാണ്. എന്നാൽ ക്രിസ്തുമസ്, ന്യൂ ഇയർ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കോവിഡ് കേസുകൾ വർധിച്ചു. ജനുവരി ഏഴിന് കേവിഡ് കേസുകൾ 5,000ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസംകൊണ്ട് നാലിരട്ടിയിലധികമായി വർധിച്ചു. ജനുവരി 12ന് 12,000ന് മുകളിലും ജനുവരി 17ന് 22,000ന് മുകളിലും എത്തിയിട്ടുണ്ട്. ഇനിയും കേവിഡ്…

Read More

തനിക്കെതിരെയുള്ള മാധ്യമ വിചാരണ നിർത്തിവെക്കണം: ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി ​​​​​​​

തനിക്കെതിരെയുള്ള മാധ്യമ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹരജി നൽകി. ഒരു സ്വകാര്യ ചാനൽ നൽകിയ ചില വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹരജി. താരത്തിന്റെ ഹർജി കോടതി നാളെ പരിഗണിക്കും. അതേ സമയം നടിയെ ആക്രമിച്ച കേസിൽ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കണം എന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി നിരസിച്ചു. അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാൻ പ്രോസിക്യൂഷന് കോടതി അനുമതി നൽകി. മൂന്നു സാക്ഷികളുടെ പുനർ വിസ്താരത്തിന് അനുമതി നൽകിയതായി രാവിലെ കോടതി അറിയിച്ചിരുന്നു. എന്നാൽ ഹൈക്കോടതി വെബ്‌സൈറ്റിൽ…

Read More

അബൂദാബി ഇരട്ട സ്‌ഫോടനം: കൊല്ലപ്പെട്ടവരിൽ രണ്ട് പേർ ഇന്ത്യക്കാർ; ആറ് പേർക്ക് പരുക്ക്

അബൂദാബിയിൽ രണ്ടിടങ്ങളിലായി നടന്ന സ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആറ് പേർക്ക് പരുക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ സ്വദേശിയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എണ്ണക്കമ്പനിയായ അഡ്‌നോക്കിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിന് സമീപവും അബൂദാബി വിമാനത്താവളത്തിലുമാണ് സ്‌ഫോടനങ്ങൾ നടന്നത് മുസഫ സ്‌ഫോടനത്തിൽ മൂന്ന് ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിച്ചു. വിമാനത്താവളത്തിന് സമീപത്ത് നിർമാണം നടക്കുന്ന മേഖലയിലും പൊട്ടിത്തെറിയുണ്ടായി. ഡ്രോൺ ആക്രമണമാണെന്നാണ് സൂചന. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പോലീസ് പറയുന്നു അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം…

Read More

വയനാട് ജില്ലയില്‍ 227 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (17.01.22) 227 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 66 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.28 ആണ്. പത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 210 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 138055 ആയി. 135249 പേര്‍ രോഗമുക്തരായി. നിലവില്‍ 1821 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 22,946 പേർക്ക് കൊവിഡ്, 18 മരണം; 5280 പേർക്ക് രോഗമുക്തി

  കേരളത്തിൽ 22,946 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂർ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂർ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി 605, കാസർഗോഡ് 574, വയനാട് 227 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,373 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,41,087 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,36,030…

Read More

ഭാര്യക്കും മകൾക്കും നേരെ ആസിഡാക്രമണം നടത്തിയ യുവാവ് റെയിൽവേ ട്രാക്കിനടുത്ത് മരിച്ച നിലയിൽ

  വയനാട് അമ്പലവയലിൽ ഭാര്യക്കും 12 വയസ്സുള്ള മകൾക്കും നേരെ ആസിഡാക്രമണം നടത്തി രക്ഷപ്പെട്ട യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കേളകം സ്വദേശി സനലിനെയാണ് തലശ്ശേരി കൊടുവള്ളി റെയിൽവേ ട്രാക്കിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നുച്ച കഴിഞ്ഞാണ് മൃതദേഹം കണ്ടത് ശനിയാഴ്ചയാണ് അമ്പവയലിലെത്തിയ സനൽ പിരിഞ്ഞു കഴിയുകയായിരുന്ന ഭാര്യ നിജിതയെയും മകൾ അളകനന്ദക്കും നേരെ ആസിഡൊഴിച്ചത്. ഫാന്റം റോക്കിന് സമീപം നിജിത നടത്തുന്ന കടയിലെത്തിയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ ഇരുവരും ചികിത്സയിലാണ്. സംഭവ ശേഷം ഇയാൾ…

Read More

ഡി പി ആർ പഠിച്ച ശേഷം പ്രതിപക്ഷം പോസീറ്റിവ് നിലപാടിലേക്ക് വരുമെന്നാണ് പ്രതീക്ഷ: ധനമന്ത്രി

  കെ റെയിലിന്റെ ഡിപിആർ പ്രസിദ്ധീകരിച്ചത് ജനങ്ങളുടെ ആശങ്ക മാറാനാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഡിപിആർ പഠിച്ച് പ്രതിപക്ഷം പോസിറ്റീവായ നിലപാടിലേക്ക് വരുമെന്നാണ് പ്രതീക്ഷ. ഡിപിആർ നോക്കി ജനങ്ങളുടെ ആശങ്ക മാറട്ടെ. എന്തെങ്കിലും സംശയമുണ്ടെങ്കിൽ പറയാനുള്ള അവസരമുണ്ട് ആദ്യ ഘട്ടത്തിലെന്ന പോലെ പ്രതിപക്ഷം ഇപ്പോൾ കണ്ണുമടച്ച് എതിർക്കുന്നില്ല. ഭാവിയിലേക്കുള്ള വലിയ പദ്ധതിയാണിത്. ബിജെപിയും യുഡിഎഫും നെഗറ്റീവായ സമീപനമാണ് സ്വീകരിക്കുന്നത്. അതുമാറ്റി പോസിറ്റീവായ നിലപാടിലേക്ക് അവർ വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Read More

അബൂദാബിയിൽ വിമാനത്താവളം അടക്കം രണ്ടിടങ്ങളിൽ സ്‌ഫോടനം; എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചു

അബൂദാബിയിൽ രണ്ടിടങ്ങളിലായി സ്‌ഫോടനം. അൽ മുസഫയിൽ മൂന്ന് പെട്രോൾ ടാങ്കറുകൾ സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ചു. അബൂദാബി വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. ഡ്രോൺ ആക്രമണമെന്നാണ് സംശയിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം യെമനിലെ ഹൂതികൾ ഏറ്റെടുത്തു ആളപായമോ മറ്റ് നാശനഷ്ടങ്ങളെ കുറിച്ചോ ഇതുവരെ വിവരം പുറത്തുവിട്ടിട്ടില്ല. അഡ്‌നോകിന്റെ സംഭരണ ശാലക്ക് സമീപത്ത് നിന്നും പെട്രോളിയം ഉത്പന്നങ്ങളുമായി പോകുകയായിരുന്ന എണ്ണ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. അബൂബാദി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ നിർമാണ മേഖലയിലാണ് മറ്റൊരു സ്‌ഫോടനം നടന്നത്. ഇതും ഡ്രോൺ ആക്രമണമാണെന്ന് വ്യക്തമായിട്ടുണ്ട്.

Read More

കണ്ണൂരിൽ മഴുവുമായി എത്തി സൂപ്പർ മാർക്കറ്റ് അടിച്ചു തകർത്ത് യുവാവ്; ഓട്ടോ റിക്ഷയും കത്തിച്ചു

  കണ്ണൂർ പെരിങ്ങത്തൂർ ടൗണിൽ മഴുവുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവ്. ടൗണിലെ സൂപ്പർ മാർക്കറ്റിലെ സാധനങ്ങളും കൗണ്ടറും യുവാവ് അടിച്ചു തകർത്തു. ഗുരുജിമുക്ക് സ്വദേശി ജമാലാണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കട അടയ്‌ക്കേണ്ട സമയമായതിനാൽ ഒരു ഷട്ടർ മാത്രമേ തുറന്നിരുന്നുള്ളു. അക്രമാസക്തനായി എത്തിയ യുവാവ് ആദ്യം കൗണ്ടർ അടിച്ചു തകർത്തു. പിന്നാലെ സൂപ്പർ മാർക്കറ്റിനുള്ളിലെ സാധനങ്ങളും തകർത്തു. ആക്രമണം കണ്ട് ഭയന്ന ജീവനക്കാർ ഓടി…

Read More