തനിക്കെതിരെയുള്ള മാധ്യമ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹരജി നൽകി. ഒരു സ്വകാര്യ ചാനൽ നൽകിയ ചില വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹരജി. താരത്തിന്റെ ഹർജി കോടതി നാളെ പരിഗണിക്കും.
അതേ സമയം നടിയെ ആക്രമിച്ച കേസിൽ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കണം എന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി നിരസിച്ചു. അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാൻ പ്രോസിക്യൂഷന് കോടതി അനുമതി നൽകി. മൂന്നു സാക്ഷികളുടെ പുനർ വിസ്താരത്തിന് അനുമതി നൽകിയതായി രാവിലെ കോടതി അറിയിച്ചിരുന്നു. എന്നാൽ ഹൈക്കോടതി വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്ത ഉത്തരവിൽ നിന്ന് ഈ ഭാഗം ഒഴിവാക്കി.