നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ വി ഐ പി ശരത് ജി നായരെന്ന് സൂചന. ദിലീപിന്റെ ഉറ്റ സുഹൃത്താണ് ഇയാൾ. സൂര്യ ഹോട്ടൽ ഉടമയായ ശരത്തിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുകയാണ്. നേരത്തെ ശരത്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ലല
മുമ്പ് ദിലീപ് അറസ്റ്റിലാകുന്ന സമയത്തും ഒപ്പമുണ്ടായിരുന്നത് ശരത്താണ്. ആലുവ സ്വദേശിയും ബിസിനസുകാരനുമായ ശരത്തും തൃശ്ശൂരിലെ ഒരു ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോഴാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത് ആലുവ പോലീസ് ക്ലബ്ബിൽ ദിലീപിനെ എത്തിക്കുമ്പോൾ വാഹനത്തിൽ ശരത്തുമുണ്ടായിരുന്നുു
കേസിൽ ശരത്ത് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കള്ളക്കേസ് ചുമത്തി വിചാരണ അട്ടിമറിക്കാനാണ് ശ്രമമെന്നാണ് ഇയാൾ ആരോപിക്കുന്നത്.