ദിലീപ് കേസിൽ ആരോപണം നേരിടുന്ന വിഐപി താൻ അല്ലെന്ന് പ്രവാസി വ്യവസായി മെഹബൂബ്. ദീലീപിന്റെ വീട്ടിൽ പോയിട്ടുണ്ട്. ബിസനസ് കാര്യങ്ങൾ സംസാരിക്കാനായാണ് പോയത്. അന്ന് കാവ്യയും കുട്ടിയുമുണ്ടായിരുന്നു. ബാലചന്ദ്രകുമാറിനെ അറിയില്ലെന്നും മെഹബൂബ് പറഞ്ഞു
കോട്ടയം സ്വദേശിയായ ഹോട്ടൽ വ്യവസായിയാണ് വിഐപി എന്ന് ബാലചന്ദ്രകുമാർ സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെ മെഹബൂബാണ് വിഐപി എന്ന രീതിയിലുള്ള പ്രചാരണം വന്നു. ഇതോടെയാണ് മെഹബൂബ് ആ വിഐപി താനല്ലെന്ന് വ്യക്തമാക്കി രംഗത്തുവന്നത്.
ഹോട്ടൽ ബിസിനസ്സുണ്ട്. ദിലീപിനെ അറിയാം. ദിലീപിന്റെ ദേ പുട്ട് റസ്റ്റോറന്റിൽ ഷെയറുമുണ്ട്. എന്നാൽ ഇത്തരത്തിലുള്ള വിഐപി താനല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്ക എന്നാണ് ദിലീപ് തന്നെ വിളിക്കാറുള്ളത്. എന്നാൽ ബാലചന്ദ്രകുമാർ ഉദ്ദേശിക്കുന്ന വിഐപി താനല്ലെന്നും മെഹബൂബ് പറഞ്ഞു