ഇടുക്കിയിൽ കെ എസ് യു പ്രവർത്തകൻ ധീരജിനെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന കേസിൽ പ്രതികൾക്കൊപ്പമാണെന്ന് ആവർത്തിച്ച് പറഞ്ഞ് കോൺഗ്രസിന്റെ കേരളത്തിലെ പ്രസിഡന്റ് കെ സുധാകരൻ. അറസ്റ്റിലായ അഞ്ച് പേർക്കും കൊലക്കേസുമായി ബന്ധപമില്ല
നിഖിൽ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല. ധീരജ് വീഴുമ്പോൾ അഞ്ച് പേരും അടുത്തില്ലായിരുന്നു. രക്ഷപ്പെടാൻ വേണ്ടിയാണ് നിഖിൽ ഓടിയത്. കുത്തിയത് ആരും കണ്ടിട്ടില്ല. എല്ലാ നിയമ സഹായവും പ്രതികൾക്ക് നൽകും. നിഖിലാണ് കുത്തിയതെന്ന് ബോധ്യമാകാത്തതു കൊണ്ടാണ് അപലപിക്കാത്തത്. നിഖിലിനെ തള്ളിപ്പറയില്ലെന്നും സുധാകരൻ പറഞ്ഞു
നിഖിൽ പൈലിയെ എസ് എഫ് ഐ പ്രവർത്തകർ ഓടിച്ചു. ധീരജ് ഇടി കൊണ്ടുവീണു എന്നാണ് മൊഴി. ആര് കുത്തിയെന്ന് പറയുന്നില്ല. ഇത് കെ എസ് യുവിന്റെ തലയിൽ എങ്ങനെ വരുന്നുവെന്നാണ് സുധാകരന്റെ ചോദ്യം.