ഇടുക്കി എൻജിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരു യൂത്ത് കോൺഗ്രസുകാരൻ കൂടി പിടിയിൽ. മുഖ്യപ്രതിയായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവായാ ജെറിൻ ജോജോയാണ് അറസ്റ്റിലായത്.
സംഭവത്തിൽ കോളജ് കെ എസ് യു യൂനിറ്റ് പ്രസിഡന്റ് അലക്‌സ് പോളിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പറവൂരിൽ നിന്നാണ് കെ എസ് യു നേതാവിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെയാണ് യൂത്ത് കോൺഗ്രസുകാരും കെ എസ് യുക്കാരും ചേർന്ന് ധീരജിനെ കുത്തിക്കൊലപ്പെടുത്തിയത്. രണ്ട് എസ് എഫ് ഐ പ്രവർത്തകർ ഇവരുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്.