ഇടുക്കി എൻജിനീയറിംഗ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കെ എസ് യു, യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന സംഭവത്തിൽ കെ എസ് യുവിനെ ന്യായീകരിച്ചും പോലീസിനെ കുറ്റപ്പെടുത്തിയും കൊലപാതകത്തെ അപലപിച്ചും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊലപാതക രാഷ്ട്രീയം കെ എസ് യുവിന്റെ ശൈലിയല്ല. എന്നും അക്രമങ്ങൾക്ക് ഇര കെ എസ് യുവാണെന്നും ധീരജിനെ കൊന്ന് ഒരു ദിവസം തികയും മുമ്പ് ചെന്നിത്തല പറയുന്നു
അതേസമയം ധീരജിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും എന്റെ അനുശോചനം അറിയിക്കുന്നതായും ചെന്നിത്തല പറഞ്ഞു. തുടർന്ന് കോൺഗ്രസുകാർ അക്രമങ്ങൾക്ക് ഇരയായെന്ന കാര്യമാണ് ചെന്നിത്തല പിന്നീട് സമർഥിക്കാൻ ശ്രമിക്കുന്നത്
ഗാന്ധിജിയുടെ അക്രമ രഹിത മാർഗങ്ങൾ മുറുകെ പിടിക്കുന്നതാണ് കെ എസ് യു. അതുകൊണ്ടാണ് കെ എസ് യു പ്രവർത്തകർ ആക്രമണം നടത്താത്തത്. മറ്റ് പാർട്ടി പ്രവർത്തകരെ കൊല ചെയ്യാനോ ആക്രമിക്കാനോ തയ്യാറാകാത്തത്. ഇടുക്കിയിൽ നടന്ന സംഭവത്തിന്റെ പേരിൽ സിപിഎം സംസ്ഥാനം മുഴുവൻ ആക്രമണം അഴിച്ചുവിടുകയാണെന്നും ചെന്നിത്തല പറഞ്ഞു.