വയനാട് അമ്പലവയലിൽ ഭാര്യക്കും 12 വയസ്സുള്ള മകൾക്കും നേരെ ആസിഡാക്രമണം നടത്തി രക്ഷപ്പെട്ട യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കേളകം സ്വദേശി സനലിനെയാണ് തലശ്ശേരി കൊടുവള്ളി റെയിൽവേ ട്രാക്കിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നുച്ച കഴിഞ്ഞാണ് മൃതദേഹം കണ്ടത്
ശനിയാഴ്ചയാണ് അമ്പവയലിലെത്തിയ സനൽ പിരിഞ്ഞു കഴിയുകയായിരുന്ന ഭാര്യ നിജിതയെയും മകൾ അളകനന്ദക്കും നേരെ ആസിഡൊഴിച്ചത്. ഫാന്റം റോക്കിന് സമീപം നിജിത നടത്തുന്ന കടയിലെത്തിയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ ഇരുവരും ചികിത്സയിലാണ്. സംഭവ ശേഷം ഇയാൾ കണ്ണൂരിലേക്ക് രക്ഷപ്പെട്ടിരുന്നു.