കൊല്ലം ഇരവിപുരത്ത് ഭാര്യക്കും മകൾക്കും അയൽവാസികൾക്കും നേരെ യുവാവിന്റെ ആസിഡാക്രമണം. വാളത്തുങ്കൽ സ്വദേശി ജയനാണ് ആസിഡാക്രമണം നടത്തിയത്. ഇയാളുടെ ഭാര്യ രാജി, മകൾ 14കാരിയായ ആദിത്യ എന്നിവർക്ക് പരുക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അയൽവാസികളായ പ്രവീണ, നിരഞ്ജന എന്നീ കുട്ടികൾക്ക് നേരെയും ജയൻ ആസിഡാക്രമണം നടത്തി. സംഭവത്തിൽ ഇരവിപുരം പോലീസ് കേസെടുത്തു. ഒളിവിൽ പോയ ജയന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.