നാല് ഭാര്യമാരിൽ രണ്ട് പേരെ കൊന്നു; ഒരാളെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ യുവാവ് പിടിയിലായി

നാല് ഭാര്യമാരിൽ രണ്ട് പേരെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒന്നാം ഭാര്യയെ കൊലപ്പെടുത്താനായി അവസരം കാത്തു കഴിയുന്നതിനിടെ യുവാവ് പിടിയിൽ. തൂത്തുക്കുടി സ്വദേശിയായ കറുപ്പുസ്വാമിയാണ് ഇടുക്കി വണ്ടിപ്പെരിയാറിൽ പിടിയിലായത്.

കഴിഞ്ഞ സെപ്റ്റംബറിൽ നാലാം ഭാര്യയായ ഷൺമുഖിയെ കൊലപ്പെടുത്തിയ ശേഷമാണ് ഇയാൾ കേരളത്തിലേക്ക് കടന്നത്. വണ്ടിപ്പെരിയാർ ആറ്റോരത്ത് ഒന്നാം ഭാര്യയുടെ ബന്ധുവിനൊപ്പമായിരുന്നു താമസം

ഒന്നാം ഭാര്യയെ കൊലപ്പെടുത്തുകയാണ് ഇയാളുടെ ലക്ഷ്യമെന്ന് വിവരം ലഭിച്ചതോടെ പോലീസ് തൂത്തുക്കുടി പോലീസിന് വിവരം കൈമാറുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. നാല് ഭാര്യമാരിൽ രണ്ട് പേരെ ഇയാൾ കൊലപ്പെടുത്തിയതായി പോലീസ് പറയുന്നു.