വയനാട് അമ്പലവയലിൽ അമ്മയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം. അമ്പലവയൽ സ്വദേശി നിജിത മകൾ അളകനന്ദ(12) എന്നിവർക്കെതിരേയാണ് ആക്രമണമുണ്ടായത്. നിജിതയുടെ ഭർത്താവ് സനലാണ് ആസിഡ് ആക്രമണം നടത്തിയത്. പരുക്കേറ്റ അമ്മയേയും മകളേയും മെഡിക്കൽ കോളേജിലേക്ക് മാറ്റിനിജിതയും ഭർത്താവ് സനലും അകന്ന് കഴിയുകയായിരുന്നു. അമ്പലവയൽ ഫാന്റം റോക്കിന് സമീപമാണ് സംഭവം നടന്നത്. ആക്രമണം നടത്തിയ ശേഷം പ്രതി സനൽ ബൈക്കിൽ രക്ഷപ്പെട്ടു.