ആലുവ റെയിൽവെ സ്റ്റേഷന് സമീപം യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാർക്കിംഗ് ഏരിയയിലാണ് യുവാവിനെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടത്. മരിച്ച ആൾക്ക് ഏകദേശം 30 വയസ് തോന്നിക്കും. കെട്ടിട നിർമാണ തൊഴിലാളിയായ മാർത്താണ്ഡം സ്വദേശിയാണ് മരണപ്പെട്ടതെന്ന് സംശയിക്കുന്നു.