ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ നായകനായി എത്തിയ മിന്നൽ മുരളിയുടെ പ്രസിദ്ധി ആഗോള തലത്തിലേക്കും. ന്യൂയോർക്ക് ടൈംസ് നിർദേശിച്ച അഞ്ച് അന്താരാഷ്ട്ര സിനിമകളുടെ പട്ടികയിലാണ് മിന്നൽ മുരളി ഇടം നേടിയത്. ബേസിൽ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് വഴി പങ്കുവെച്ചത്
കുടിയേറ്റക്കാരുടെ കഥ പറയുന്ന ബൾഗേറിയൻ ചിത്രം, മെക്‌സിക്കൻ ത്രില്ലർ എന്നിവക്കൊപ്പമാണ് മിന്നൽ മുരളിയും ഇടം പിടിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായിരുന്നു മിന്നൽ മുരളി. നെറ്റ് ഫ്‌ളിക്‌സിൽ ചിത്രം വൻ ഹിറ്റായി മാറിയിരുന്നു.
ലാലിഗ ക്ലബ്ബായ സെവ്വിയ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി എന്നിവയുടെയൊക്കെ ഒഫീഷ്യൽ പേജിലും മിന്നൽ മുരളി എത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റിലീസായത്