മിന്നൽ മുരളി എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ച് നെറ്റ്ഫ്‌ളിക്‌സ്

 

ടൊവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 24ന് നെറ്റ്ഫ്‌ളിക്‌സിലുടെ ചിത്രം പ്രദർശനത്തിനെത്തും. ടൊവിനോ സൂപ്പർ ഹീറോയായി എത്തുന്ന ചിത്രമാണ് മിന്നൽ മുരളി

കൊവിഡ് സാഹചര്യത്തിലാണ് ചിത്രം ഒടിടി റിലീസിന് പോകുന്നത്. കുഞ്ഞിരാമായണം, ഗോദ എന്നി ചിത്രങ്ങൾക്ക് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് മിന്നൽ മുരളി. സമീർ താഹിറാണ് ഛായാഗ്രഹണം. മലയാളമടക്കം അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റീലീസ് ചെയ്യും. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ