ടൊവിനോയുടെ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി നെറ്റ്ഫ്‌ളിക്‌സ് റിലീസിന്

ഏറെ പ്രതീക്ഷയോടെ മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ടൊവിനോ തോമസിന്റെ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി നെറ്റ് ഫ്‌ളിക്‌സ് റിലീസിന്. നെറ്റ്ഫ്‌ളിക്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴിയാണ് വിവരം പുറത്തുവിട്ടത്. മലയാളം, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്, തമിഴ് എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.

ചിത്രത്തിന്റെ റീലീസ് തീയതിയും ഉടൻ തന്നെ പുറത്തുവിടുമെന്നാണ് അറിയുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു, ഫെമിന എന്നിവരും മറ്റ് കഥാപാത്രങ്ങളായി എത്തും. സമീർ താഹിറാണ് ഛായാഗ്രഹണം.