മിന്നൽ മുരളിക്ക് രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനം ഉടനെന്ന് നിർമാതാവ്

 

മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണത്തിലെത്തിയ മിന്നൽ മുരളിക്ക് രണ്ടാം ഭാഗം ഉടനൊരുങ്ങും. നിർമാതാവ് സോഫിയ പോളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടൊവിനോ തോമസ് നായകനായി വന്ന ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫ് ആയിരുന്നു

രണ്ടാംഭാഗം ഞങ്ങൾ പ്രഖ്യാപിക്കും. കുറച്ചുകൂടി വലിയ ചിത്രമായിരിക്കും അത്. മിക്കവാറും അടുത്ത മാസം തന്നെ രണ്ടാംഭാഗം പ്രഖ്യാപിക്കും. ബേസിൽ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കാര്യങ്ങൾ തീരുമാനിക്കും. അടുത്ത ചിത്രം ത്രീഡി ആകാനുള്ള സാധ്യതയുണ്ടെന്നും സോഫിയ പോൾ പറഞ്ഞു