അവതാർ സിനിമാ ആരാധകർക്കൊരു സന്തോഷ വാർത്ത. സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരണം പൂർത്തിയാതായി ജയിംസ് കാമറൂൺ. മൂന്നാംഭാഗത്തിന്റെ ചിത്രീകരണം ഭൂരിഭാഗവും അവസാനിച്ചുവെന്നും കാമറൂൺ പറഞ്ഞു.
നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ അവതാർ രണ്ടാം ഭാഗത്തിന്റെ കഥ പുരോഗമിക്കുമെന്നാണ് സൂചന. 1832 കോടി രൂപയാണ് നിർമാണ ചെലവ്.
മൂന്നാം ഭാഗത്തിന് 7500 കോടിയോളമാണ് മുതൽ മുടക്ക്. 20th സെഞ്ചുറി സ്റ്റുഡിയോസും ലെെറ്റ് സ്റ്റോം എന്റര്‍ടെയ്‌മെന്റും ചേർന്നാണ് നിർമാണം.
പുതുക്കിയ റിലീസ് ഡേറ്റുകൾ: അവതാർ 2–ഡിസംബർ 16, 2022. അവതാർ 3–ഡിസംബർ 20, 2024. അവതാർ 4–ഡിസംബർ 18, 2026. അവതാർ 5–ഡിസംബർ 22, 2028.