പ്രസവശേഷമുള്ള സൗന്ദര്യസംരക്ഷണം; അറിയണം ചില സൂത്രപ്പണികൾ
മാതൃത്വത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് പ്രസവശേഷം തന്റെ ശാരീരിക ക്ഷമതയും സൗന്ദര്യവും നിലനിർത്തുക എന്നത്. ശരീരത്തിന്റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടുന്ന ഭീതിയിൽ അമ്മയാവാൻ തയാറാവാത്ത നിരവധി സ്ത്രീകളുടെ കഥ പലപ്പോഴായി കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മാതൃത്വത്തിലേക്കു കാലൂന്നുന്ന സ്ത്രീകളിൽ പലർക്കും പ്രസവത്തോടെ താൻ വാർധക്യത്തിലേക്ക് വഴുതി വീഴുമോ എന്ന ഭയമുണ്ട്. തികച്ചും അടിസ്ഥാന രഹിതമായ ചിന്തയാണ് ഇതെങ്കിലും ആ പേടിയാലാണ് ചിലർ അമ്മയാകാൻ വിസമ്മതിക്കുന്നത്. അതുകൊണ്ടുതന്നെ പ്രസവശേഷവും തന്റെ…