നീതി ആയോഗ് ആരോഗ്യസൂചികയിൽ കേരളം ഒന്നാമത്; ഉത്തർപ്രദേശ് ഏറ്റവും പിന്നിൽ

 

നീതി ആയോഗിന്റെ ദേശീയ ആരോഗ്യസൂചികയിൽ കേരളം ഒന്നാമത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ മികച്ച പ്രവർത്തനം കണക്കിലെടുത്താണ് കേരളം ഒന്നാമത് എത്തിയത്. തമിഴ്‌നാട് രണ്ടാം സ്ഥാനത്തും തെലങ്കാന മൂന്നാം സ്ഥാനത്തുമെത്തി. ആരോഗ്യ സൂചികാപ്രകാരം ഉത്തർപ്രദേശാണ് ഏറ്റവും പിന്നിൽ

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുന്നതും ആരോഗ്യമേഖലയിലെ പുരോഗതി വിലയിരുത്തുന്നതും ലക്ഷ്യമാക്കിയാണ് നീതി ആയോഗ് ആരോഗ്യ സൂചിക തയ്യാറാക്കുന്നത്. സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളം ഏറെ മുന്നിലാണ്. സുസ്ഥിര വികസന ലക്ഷ്യസൂചികയിൽ മികച്ച നേട്ടമാണ് കേരളം കാഴ്ചവെച്ചത്‌