കിറ്റക്‌സ് തൊഴിലാളികൾക്ക് എങ്ങനെ ലഹരിമരുന്ന് കിട്ടി; സാബുവിനെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് ​​​​​​​

 

സാബു ജേക്കബിന്റെ കിറ്റക്‌സിലെ തൊഴിലാളികളുടെ അഴിഞ്ഞാട്ടത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ബെന്നി ബെഹന്നാൻ. അക്രമസംഭവവുമായി ബന്ധപ്പെട്ട് സാബു ജേക്കബിനെതിരെയും കേസെടുക്കണമെന്ന് ബെന്നി ആവശ്യപ്പെട്ടു. കിറ്റക്‌സ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്ത് ലഹരിമരുന്ന് എത്തിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് സ്ഥാപനത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ബെന്നി ബെഹന്നാൻ പറഞ്ഞു

കിറ്റക്‌സിലെ തൊഴിലാളികൾക്ക് അക്രമവാസനയുണ്ടാക്കിയതിൽ നിന്ന് കമ്പനിക്ക് ഒഴിഞ്ഞുമാറാനാകില്ല. 2012ൽ കിറ്റക്‌സിനെതിരായ ആക്ഷൻ കൗൺസിൽ പ്രവർത്തകരെ ആക്രമിക്കാൻ സാബു ജേക്കബ് ഉപയോഗിച്ചത് ഈ തൊഴിലാളികളെയാണ്. തനിക്ക് സംരക്ഷണം ഒരുക്കാനും സാബു ഇവരെ ഉപയോഗിച്ചതായി ബെന്നി ആരോപിച്ചു