കിറ്റക്‌സ് തൊഴിലാളികൾ ശ്രമിച്ചത് പോലീസുകാരെ ജീവനോടെ ചുട്ടുകൊല്ലാൻ; കത്തിച്ചത് മൂന്ന് പോലീസ് ജീപ്പുകൾ

 

എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സിലെ ജീവനക്കാരുടെ അഴിഞ്ഞാട്ടത്തിൽ തകർക്കപ്പെട്ടത് മൂന്ന് പോലീസ് ജീപ്പുകൾ. ഇതിലൊന്ന് പൂർണമായും തീയിട്ട് നശിപ്പിച്ചു. പോലീസുകാരെ ജീപ്പിലിട്ട് ജീവനോടെ ചുട്ടുകൊല്ലാനായിരുന്നു കിറ്റക്‌സ് തൊഴിലാളികളുടെ ശ്രമം. നാട്ടുകാരാണ് ഇവർക്കിടയിൽ നിന്നും പോലീസുകാരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയത്.

മദ്യലഹരിയിലായിരുന്നു തൊഴിലാളികളുടെ അക്രമം. അഞ്ഞൂറോളം പേരാണ് ആക്രമണം നടത്തിയത്. സ്ഥലത്ത് സംഘർഷം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാരെയാണ് ഇവർ ആക്രമിച്ചതും ജീപ്പിനുള്ളിലിട്ട് തീയിട്ട് കൊല്ലാൻ ശ്രമിച്ചതും

തൊഴിലാളികളുടെ ആക്രമണത്തിൽ സിഐ അടക്കം അഞ്ച് പോലീസുകാർക്ക് പരുക്കേറ്റു. രാത്രിയോടെ തന്നെ കൂടുതൽ പോലീസ് സംഘം സ്ഥലത്ത് എത്തി കിറ്റക്‌സ് തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.