റ​ഷ്യ–​യു​ക്രെ​യ്‍​ന്‍ മൂ​ന്നാം​വ​ട്ട സ​മാ​ധാ​ന ച​ര്‍​ച്ച തു​ട​ങ്ങി

റ​ഷ്യ-​യു​ക്രെ​യ്‍​ന്‍ മൂ​ന്നാം​വ​ട്ട സ​മാ​ധാ​ന ച​ര്‍​ച്ച തു​ട​ങ്ങി. ബെ​ലാ​റൂ​സി​ലാ​ണ് ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ന്ന​ത്. മ​നു​ഷ്യ​ത്വ ഇ​ട​നാ​ഴി​യാ​ണ് ച​ർ​ച്ച​യി​ലെ പ്ര​ധാ​ന വി​ഷ​യം. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​ട​ന്ന ര​ണ്ടാം​വ​ട്ട ച​ർ​ച്ച​യി​ലാ​ണ് വീ​ണ്ടും ച​ർ​ച്ച ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച്. ഫെ​ബ്രു​വ​രി 28ന് ​ന​ട​ന്ന ഒ​ന്നാം​വ​ട്ട ച​ർ​ച്ച​യും മാ​ർ​ച്ച് നാ​ലി​ന് ന​ട​ന്ന ര​ണ്ടാം​വ​ട്ട ച​ർ​ച്ച​യും ബെ​ലാ​റൂ​സി​ല്‍ വ​ച്ചാ​ണ് ന​ട​ന്ന​ത്. അ​ടു​ത്ത വ്യാ​ഴാ​ഴ്ച റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വും യു​ക്രെ​നി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ദി​മി​ട്രോ കു​ലേ​ബ​യും ത​മ്മി​ലും ച​ർ​ച്ച ന​ട​ത്തും.

Read More

സല്യൂട്ട് ഒടിടിയിൽ; റോഷൻ ആൻഡ്രൂസ് ദുൽഖർ ചിത്രം സോണി ലിവ്വിൽ

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സല്യൂട്ട്’ ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വില്‍ റിലീസ് ചെയ്യും. ഒരുപാട് നാളുകളായി ദുല്‍ഖര്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് സല്യൂട്ട്. മുംബൈ പൊലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് പൊലീസ് കഥയില്‍ ഒരുക്കുന്ന ചിത്രം കൂടിയാണിത്. അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. വേഫറെര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് സല്യൂട്ട്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തിലെ…

Read More

അധ്യാപിക ബസിൽ അപമാനിക്കപ്പെട്ട സംഭവം; കണ്ടക്ടറെ സസ്പെൻഡ് ചെയ്തു

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കു നേരെയുണ്ടായ അതിക്രമത്തില്‍ കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടര്‍ ജാഫറിനെ സസ്‌പെന്റ് ചെയ്തു. ജാഫറിന് വീഴ്ചയുണ്ടായെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ ബസ് കണ്ടക്ടര്‍ക്കെതിരെയും അപമര്യാദയായി പെരുമാറിയ വ്യക്തിക്കെതിരെയും പൊലീസ് കേസ് എടുത്തിരുന്നു.നടക്കാവ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

Read More

സ്വത്തു തർക്കം; കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെ വെടിവെച്ച് കൊന്നു

കോട്ടയത്ത് സ്വത്തു തർക്കത്തിന്‍റെ പേരിൽ സഹോദരനെ വെടി വെച്ചു കൊന്നു. കാഞ്ഞിരപ്പള്ളി കരിമ്പാനായിൽ രഞ്ജു കുര്യനാണ് വെടിയേറ്റുമരിച്ചത്. രഞ്ജുവിന്‍റെ തന്നെ സഹോദരനായക ജോർജ് കുര്യനാണ് വെടിവെച്ചത്. ഇവരുടെ മാതൃ സഹോദരൻ മാത്യു സ്കറിയക്കും വെടിയേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. സ്ഥലം വിൽപനയുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെയ്പ്പിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവായ ജോർജ് കുര്യൻ കുടുംബ ഉടമസ്ഥതയിലുള്ള സ്ഥലം കഴിഞ്ഞ ദിവസം വിറ്റിരുന്നു….

Read More

തൊഴിലിടങ്ങൾ കൂടുതൽ വനിതാ സൗഹൃദമാക്കും; വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി ശിവൻകുട്ടി

തൊഴിലിടങ്ങൾ കൂടുതൽ വനിത സൗഹൃദമാക്കുമെന്നും ഇതിനായി വിവിധ പദ്ധതികൾ തൊഴിൽവകുപ്പ് നടപ്പാക്കുമെന്നും തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന അതിക്രമങ്ങൾ, വിവേചനം, തൊഴിലാളികൾക്കുളള ഇരിപ്പിട സൗകര്യങ്ങൾ ലഭ്യമാക്കാതിരിക്കൽ തുടങ്ങി വിവിധ പ്രശ്‌നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കുന്നതിനായി അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സ്ത്രീ തൊഴിലാളികൾക്ക് മാത്രമായി ഒരു കോൾ സെന്റർ സംവിധാനം സംസ്ഥാന തൊഴിൽ വകുപ്പ് ‘സഹജ’ എന്ന പേരിൽ സജ്ജീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു സ്ത്രീ തൊഴിലാളികൾക്ക് അവരുടെ തൊഴിലിടങ്ങളിലെ എന്ത് പ്രശ്‌നങ്ങളായാലും വിളിച്ച് അറിയിക്കാവുന്നതാണ്….

Read More

സുമിയിൽ വെടിനിർത്തൽ ലംഘനം; രക്ഷാദൗത്യം നിർത്തിവെച്ചു

യുക്രൈൻ നഗരമായ സുമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നത് നിർത്തിവെച്ചു. ഒഴിപ്പിക്കേണ്ട പാതയിൽ സ്‌ഫോടനം നടന്ന വിവരത്തെ തുടർന്നാണ് ഒഴിപ്പിക്കൽ നിർത്തിവെച്ചത്. നേരത്തെ റഷ്യ സുമിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് ലംഘിച്ചും നഗരത്തിൽ ആക്രമണം നടക്കുന്നതായാണ് റിപ്പോർട്ടുകൾ സുമിയിലേക്ക് എംബസി ഇടപെട്ട് ബസുകൾ എത്തിക്കുകയും വിദ്യാർഥികൾ ബസിൽ കയറുകയും ചെയ്യുന്നതിനിടെയാണ് രക്ഷാദൗത്യം നിർത്തിവെക്കാൻ എംബസിയിൽ നിന്ന് നിർദേശം വന്നത്. ഹോളണ്ട് അതിർത്തിയിലേക്ക് എത്തേണ്ട പാതയിൽ ഷെല്ലാക്രമണം നടന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് രക്ഷാദൗത്യം നിർത്തിയത്. വിദ്യാർഥികളോട് ബങ്കറുകളിലേക്ക് മടങ്ങാനും…

Read More

കുടുംബ വഴക്ക്: ഇടുക്കിയിൽ ഭാര്യവീട്ടിൽ എത്തിയ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യവീട്ടിൽ എത്തിയ യുവാവ് സ്വയം തീകൊളുത്തി ജീവനൊടുക്കി. ഇടുക്കി കൊന്നത്തടി സ്വദേശി ബിനു (35) ആണ് മരിച്ചത്. ഭാര്യയും മകനും താമസിച്ചിരുന്ന നെല്ലിമറ്റം കണ്ണാടിക്കോട് വാടകവീട്ടിൽ എത്തിയാണ് ബിനു ആത്മഹത്യ ചെയ്തത്. 10 വർഷം മുൻപായിരുന്നു ബിനുവും ശരണ്യയുമായിട്ടുള്ള വിവാഹം നടന്നത്. ഇവർക്ക് എട്ട് വയസുള്ള ഒരു മകനുണ്ട്. കുടുംബ വഴക്കിനെ തുടർന്ന്, കുറച്ച് ദിവസങ്ങളായി ഇരുവരും പിണങ്ങി താമസിക്കുകയായിരുന്നു. ശരണ്യ മകനേയും കൂട്ടി പിതാവിനൊപ്പം നെല്ലിമറ്റത്ത് വാടക വീട്ടിലാണ് താമസം.കഴിഞ്ഞ ദിവസം…

Read More

13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 31ന്; കേരളത്തിൽ മൂന്നെണ്ണം

കേരളത്തിലെ മൂന്ന് സീറ്റുകൾ ഉൾപ്പെടെ 13 രാജ്യ സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 31ന് നടക്കും. ആറ് സംസ്ഥാനങ്ങളിലെ വിവിധ സീറ്റുകളിലേക്കുള്ള വിജ്ഞാപനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ പഞ്ചാബിൽ അഞ്ച്, അസമിൽ രണ്ട്, ഹിമാചൽ പ്രദേശ്, ത്രിപുര, നാഗലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ ഒരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ഈ മാസം 14 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. 21 വരെ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം. കേരളത്തിൽ നിന്നും മുതിർന്ന കോൺഗ്രസ് നേതാവ്…

Read More

വയനാട് ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (07 .03.22) 28 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 98 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167573 ആയി. 166025 പേര്‍ രോഗമുക്തരായി. നിലവില്‍ 591 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 551 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 929 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 61 പേര്‍ ഉള്‍പ്പെടെ ആകെ 591 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്….

Read More

സംസ്ഥാനത്ത് ഇന്ന് 1223 പേർക്ക് കൊവിഡ്, 4 മരണം; 2424 പേർക്ക് രോഗമുക്തി

കേരളത്തിൽ 1223 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 227, തിരുവനന്തപുരം 148, കോട്ടയം 128, തൃശൂർ 114, കൊല്ലം 110, കോഴിക്കോട് 99, ഇടുക്കി 82, പത്തനംതിട്ട 71, കണ്ണൂർ 57, പാലക്കാട് 53, മലപ്പുറം 44, ആലപ്പുഴ 39, വയനാട് 28, കാസർഗോഡ് 23 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,641 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 72,799 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 71,566 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ…

Read More