Headlines

13 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 31ന്; കേരളത്തിൽ മൂന്നെണ്ണം

കേരളത്തിലെ മൂന്ന് സീറ്റുകൾ ഉൾപ്പെടെ 13 രാജ്യ സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 31ന് നടക്കും. ആറ് സംസ്ഥാനങ്ങളിലെ വിവിധ സീറ്റുകളിലേക്കുള്ള വിജ്ഞാപനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ പഞ്ചാബിൽ അഞ്ച്, അസമിൽ രണ്ട്, ഹിമാചൽ പ്രദേശ്, ത്രിപുര, നാഗലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ ഒരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക.

ഈ മാസം 14 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. 21 വരെ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം. കേരളത്തിൽ നിന്നും മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി, എംപി വീരേന്ദ്രകുമാർ, സോമപ്രസാദ് എന്നിവരുടെ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂവരുടെയും കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കും.