Headlines

മണ്ഡല പുനർനിർണയ ബില്ലിനെതിരെ ആദ്യം പ്രതിഷേധം സംഘടിപ്പിച്ചത് DMK; ദ്രാവിഡ രാഷ്ട്രീയത്തിന് വിപരീതമായ നിലപാടെന്ന് NK പ്രേമചന്ദ്രൻ എംപി

ഡൽഹി: മണ്ഡല പുനർനിർണയ ബില്ലിനെതിരെ ആദ്യമായി പ്രതിഷേധ കൺവെൻഷൻ സംഘടിപ്പിച്ചത് ഡിഎംകെയായിരുന്നുവെന്ന് NK പ്രേമചന്ദ്രൻ എംപി. ഡിഎംകെയുടെ നിലവിലെ നിലപാടിൽ വിസ്മയം തോന്നുന്നു. എന്ത് രാഷ്ട്രീയ നേട്ടമാണ് ഡിഎംകെക്ക് ലഭിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ദ്രാവിഡ രാഷ്ട്രീയത്തിന് വിപരീതമായ നിലപാട്. NCP SP യുടെ നിലപാടും അത്ഭുതപ്പെടുത്തുന്നു.

വനിത സംവരണം നടപ്പിലാക്കാനുള്ള മറവിലൂടെ ഡീൽ ഇമിറ്റേഷൻ കൊണ്ടുവരുന്നു. 543 അംഗസഭയിൽ എന്തുകൊണ്ട് വനിതാ സംവരണം നടപ്പിലാക്കുന്നില്ല. ബിജെപിയുടെത് ദുരുദ്ദേശം. ഉത്തരേന്ത്യയിൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഉള്ള നീക്കം.ഡിഎംകെയും NCP SP യും ഭരണകക്ഷിയെ അനുകൂലിച്ചാലും ബില്ല് പാസാക്കാനുള്ള അംഗസംഖ്യ ലഭിക്കില്ല.

മറ്റേതെങ്കിലും കക്ഷികളെ പിളർത്താനുള്ള നീക്കം ഉണ്ടോ എന്ന് അറിയില്ലെന്നും എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കി. അതേസമയം ഡിഎംകെയുടെ നിർദേശങ്ങൾ കേന്ദ്രം അംഗീകരിച്ചുവെന്ന് പാർട്ടി അധ്യക്ഷൻ എം കെ സ്റ്റാലിൻ പറഞ്ഞു. പോരാട്ടത്തിന്റെ വിജയമാണത്. അൻപത് ശതമാനം സീറ്റുകൾ വർധിയ്ക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കൂട്ടും ബിൽ വിശദമായി പഠിച്ച ശേഷമാണ് പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്നും എം കെ സ്റ്റാലിൻ എക്‌സിൽ കുറിച്ചു.