സാറയും എച്ച് ആൻഡ് എമ്മും ഇന്ത്യയിലേക്ക്; ബംഗ്ലദേശിന് ആഘാതം, നേട്ടം വിയറ്റ്നാം, കംബോഡിയ, ഇന്തൊനീഷ്യ എന്നിവയ്ക്കും
ധാക്ക ∙ ബംഗ്ലദേശിലെ തൊഴിലാളി സമരങ്ങളും വർധിച്ച ഉൽപാദനച്ചെലവും കാരണം മുൻനിര ഫാഷൻ ബ്രാൻഡുകൾ ഓർഡറുകൾ മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് മാറ്റുന്നു. നവംബർ ആദ്യ പകുതിയിൽ സാറ, എച്ച് ആൻഡ് എം എന്നിവയുൾപ്പെടെയുള്ള പ്രമുഖർ തങ്ങളുടെ പ്രതിമാസ ഓർഡറുകളിൽ പത്തിലൊന്ന് ബംഗ്ലദേശിൽ നിന്ന് മാറ്റി. നവംബർ 1നും 18നും ഇടയിൽ ഏകദേശം 254 മില്യൺ ഡോളർ വിലമതിക്കുന്ന ഓർഡറുകളാണ് മാറ്റിയത്; ഇതിൽ സിംഹഭാഗവും ഇന്ത്യയിലേക്കാണ് മാറിയത്. ചൈനയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ വലിയ വസ്ത്ര കയറ്റുമതി രാജ്യമായ…
