കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കു നേരെയുണ്ടായ അതിക്രമത്തില്‍ കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടര്‍ ജാഫറിനെ സസ്‌പെന്റ് ചെയ്തു. ജാഫറിന് വീഴ്ചയുണ്ടായെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവത്തില്‍ ബസ് കണ്ടക്ടര്‍ക്കെതിരെയും അപമര്യാദയായി പെരുമാറിയ വ്യക്തിക്കെതിരെയും പൊലീസ് കേസ് എടുത്തിരുന്നു.നടക്കാവ് പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.