കുട്ടികൾക്ക് വാക്സിൻ നൽകിയ സംഭവം; ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു

 

തിരുവനന്തപുരം ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കോവിഷീൽഡ് വാക്‌സിൻ നൽകിയ സംഭവത്തിൽ ഒരു ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ കുറ്റാരോപിതയായ ജെപിഎച്ച്എൻ ഗ്രേഡ് 2 ജീവനക്കാരിയെ സസ്‌പെൻഡ് ചെയ്‌തതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ഡിഎംഒയോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഡിഎംഒ നടത്തിയ അന്വേഷണത്തെത്തുടർന്നാണ് സസ്‌പെൻഡ് ചെയ്‌ത‌ത്. ഇന്നലെയാണ്, ആര്യനാട് ആരോഗ്യകേന്ദ്രത്തിൽ 15-ാം വയസ്സിലെ പ്രതിരോധ കുത്തിയവയ്പിനെത്തിയ രണ്ട് പെൺകുട്ടികൾക്ക് കോവിഷീൽഡ് വാകിസിൻ നൽകിയത്.

ജീവനക്കാർക്ക് അബദ്ധം പറ്റിയെന്നാണ് ആക്ഷേപം. രക്ഷിതാക്കൾ പരാതി നൽകുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ഡിഎംഒയോട് മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടിരുന്നു. ഡിഎംഒ നടത്തിയ അന്വേഷണത്തെത്തുടർന്നാണ് സസ്‌പെൻഡ് ജീവനക്കാരിയെ ചെയ്തത്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് മന്ത്രിക്ക് ഡിഎംഒ കൈമാറി.

കൊവിഡ് വാക്സീനെടുക്കുന്നിടത്ത് കുട്ടികളെത്തിയപ്പോൾ സംഭവിച്ചതാണെന്നാണ് ജീവനക്കാരുടെ വിശദീകരണം. എന്നാൽ, പ്രായവും മേൽവിലാസവും പരിശോധിച്ച് നൽകേണ്ട വാക്സിനേഷനിൽ അബദ്ധം സംഭവിച്ചത് നടപടിക്രമങ്ങളിലെ വീഴ്ചയെന്നാണ് പ്രാഥമിക നിഗമനം.