ഡ്രൈ ഫ്രൂട്സിന്റെ ആരോഗ്യ ഗുണങ്ങൾ

നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഡ്രൈ ഫ്രൂട്സ്.  കഴിക്കുന്ന  ഭക്ഷണത്തിൽ ഡ്രൈ ഫ്രൂട്സ് ചേർക്കുന്നത്  കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരമാണ്.  ഡ്രൈ ഫ്രൂട്ട്സിൽ  പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ തുടങ്ങിയ അടങ്ങിയിരിക്കുന്നു. എന്നാൽ ഈ  ഉണങ്ങിയ പഴങ്ങളിലും അണ്ടിപ്പരിപ്പിലും കൊഴുപ്പിന്റെ അംശം തീരെ ഉണ്ടാകില്ല. പൊതുവെ എല്ലാവരും ഉപയോഗിക്കാറുള്ള ഡ്രൈ ഫ്രൂട്സ് ആണ് കശുവണ്ടി, ഉണക്കമുന്തിരി, പിസ്ത, ഡേറ്റ്സ്, ബദാം, വാൽനട്ട് എന്നിവയാണ്. എന്നാൽ വെയിലത്ത് ഉണക്കിയതോ, വെള്ളം നീക്കം ചെയ്തതോ ആയ എല്ലാ പഴവർഗങ്ങൾക്കും…

Read More

അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; ഒരു ഗ്രാമത്തെ മുഴുവനായും ചാരവും ലാവയും മൂടി: ജീവനുവേണ്ടി പരക്കം പാഞ്ഞ് ജനങ്ങള്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. ജാവാ പ്രവിശ്യയിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ സെമെരു അഗ്‌നിപര്‍വ്വതമാണ് പൊട്ടിത്തെറിച്ചത്. ഗ്രാമത്തെ മുഴുവനായും ചാരം വിഴുങ്ങിയിരിക്കുകയാണ്. പ്രദേശത്ത് നിന്നും നിരവധി പേരാണ് പാലായനം ചെയ്യുന്നത്. ഇവിടെ നിന്നും ജനങ്ങള്‍ നിലവിളിച്ചുകൊണ്ട് ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ ഏജന്‍സിയാണ് വീഡിയോ പുറത്തുവിട്ടത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദുരന്തനിവാരണ മേധാവി ബുദി സാന്റോസ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകട സാധ്യതയിലുള്ളവര്‍ക്കും പലായനം ചെയ്യപ്പെട്ടവര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു….

Read More

യുഎസ് യാത്രികൻ വിമാനത്തിൽ മരിച്ചു; എയർഇന്ത്യ ഫ്‌ളൈറ്റ് ഡൽഹിയിൽ ഇറക്കി

യാത്രികൻ വിമാനത്തിൽ മരിച്ചതിനെ തുടർന്ന് യുഎസ്സിലേക്ക് പോകുകയായിരുന്ന എയർഇന്ത്യ ഫ്‌ളൈറ്റ് ഡൽഹിയിൽ ഇറക്കി. ഡൽഹി എയർപോർട്ടിൽനിന്ന് വിമാനം ടേക്ഓഫ് ചെയ്ത് മൂന്നുമണിക്കൂറിന് ശേഷമാണ് ന്യൂ ജേഴ്‌സിയിലെ നെവാർക്ക് സിറ്റിയിലേക്ക് പറന്ന വിമാനം തിരിച്ചിറക്കിയത്. തുടർന്ന് എത്തിയ എയർപോർട്ടിലെ ഡോക്ടർമാരുടെ സംഘം യാത്രികനെ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യയോടൊപ്പം സഞ്ചരിക്കുകയായിരുന്ന യുഎസ് പൗരനാണ് മരിച്ചത്. ഡൽഹിയിൽ ഇറക്കിയ വിമാനം തന്നെ പിന്നീട് പുതിയ സ്റ്റാഫുകളുമായി യാത്രക്കാരെ കൊണ്ടുപോകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Read More

കേരളത്തില്‍ കൊവിഡ് വ്യാപനവും മരണ സംഖ്യയും കൂടുതല്‍; ആശങ്ക അറിയിച്ച് കേന്ദ്രം: നിയന്ത്രണവിധേയമാക്കണമെന്ന് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കേരളത്തിലെ കൊവിഡ് വ്യാപനത്തിലും മരണ സംഖ്യയിലും ആശങ്കയറിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ കൊവിഡ് ബാധിതരില്‍ 55 ശതമാനവും കേരളത്തില്‍ നിന്നുള്ളതാണെന്ന് കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ മാസത്തെ കണക്കാണിത്. മരണനിരക്കും രോഗവ്യാപനവും നിയന്ത്രണ വിധേയമാക്കണമെന്ന് സംസ്ഥാനത്തിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളില്‍ പൊസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. ഈ നാല് ജില്ലകളുടെ കാര്യത്തിലും കേന്ദ്രം ആശങ്കയറിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വ്യാപനം നിയന്ത്രിക്കാന്‍…

Read More

ഗെ​യിം ക​ളി​ക്കാ​ൻ ഫോ​ണ്‍ ന​ൽ​കിയില്ല : കോ​ട്ട​യത്ത് പ​തി​നൊ​ന്നു​കാ​ര​ൻ തൂങ്ങി മരിച്ചു

  കോട്ടയം: കു​മ്മ​ണ്ണൂ​രി​ൽ പ​തി​നൊ​ന്നു​കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. കു​മ്മ​ണ്ണൂ​ർ പാ​റ​യ്ക്കാ​ട്ട് വീ​ട്ടി​ൽ സി​യോ​ണ്‍ രാ​ജു ആ​ണ് മ​രി​ച്ച​ത്. ജ​ന​ൽ കമ്പിയി​ൽ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം കണ്ടെത്തിയത്. ഗെ​യിം ക​ളി​ക്കാ​ൻ ഫോ​ണ്‍ ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് കു​ട്ടി ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് സം​ശ​യം. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read More

കടക്കാവൂർ പോക്‌സോ കേസിൽ അമ്മയ്ക്ക് നീതി; റിപ്പോർട്ട് അംഗീകരിച്ച് കോടതി

  തിരുവന്തപുരം:  കടയക്കാവൂർ പോകസോ കേസ് അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. കേസ് നടപടികൾ കോടതി അവസാനിപ്പിച്ചു. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് നടപടി. പതിമൂന്നുകാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു കേസിൽ അമ്മയെ കുടുക്കിയതാണെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. ഈ പരാതി ശരിവയ്ക്കുന്നതിയിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തലും. റിപ്പോർട്ട് സമർപ്പിച്ച ശേഷം കൂടുതൽ കാര്യങ്ങൾ അറിയിക്കാനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. ഹാജരാക്കിയ രേഖകൾ കൂടി പരിശോധിച്ചാണ് കോടതിയുടെ നടപടി….

Read More

മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവ (67) അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്ന് വിനോദ് ദുവ ദീർഘനാളായി ശാരീരിക വിഷമതകൾ അനുഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണവാർത്ത മകൾ മല്ലിക ദുവ സോഷ്യൽ മീഡിയ പോസ്റ്റിൽ സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച ഡോക്ടർമാരുടെ നിർദേശപ്രകാരം ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. “ഞങ്ങളുടെ ആദരണീയനും നിർഭയനും അസാധാരണനുമായ പിതാവ് വിനോദ് ദുവ അന്തരിച്ചു,” നടിയായ മല്ലിക ദുവ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറഞ്ഞു, ശവസംസ്കാരം നാളെ ഉച്ചയ്ക്ക് തലസ്ഥാനത്തെ ലോധി ശ്മശാനത്തിൽ…

Read More

സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരും. കൊല്ലം, പത്തനംതിട്ട, കോട്ടയം,ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. നാളെയും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജവാദ് ചുഴലിക്കാറ്റിൻറെ ശക്തി കുറയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് രാത്രിയോടെ അതിതീവ്രന്യൂനമർദമായി മാറും. നിലവിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലാണ് കാറ്റ് നീങ്ങുന്നത്. അതേസമയം ജവാദ് ചുഴലിക്കാറ്റ് ആന്ധ്ര ഒഡീഷ തീരത്തേക്ക് അടുത്തു. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് നാളെ ഉച്ചയ്ക്ക് ശേഷം…

Read More

പ്രശസ്ത ഗായകൻ തോപ്പിൽ ആൻ്റോ അന്തരിച്ചു

പ്രശസ്ത ഗായകൻ തോപ്പിൽ ആൻ്റോ (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളം ഇടപ്പള്ളിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ആയിരത്തിലേറെ നാടകഗാനങ്ങളും ഒരുപിടി മികച്ച സിനിമാഗാനങ്ങളും ആലപിച്ചു. കലൂർ സെന്റ് അഗസ്റ്റിൻസ് സ്‌കൂളിലും പരിസരങ്ങളിലും പരിപാടികൾ അവതരിപ്പിച്ചുകൊണ്ടാണ് തോപ്പിൽ ആന്റോ കലാലോകത്തേക്ക് കടക്കുന്നത്. സ്‌റ്റേജ് ഗായകനായ തോപ്പിൽ ആന്റോ കേരളത്തിലെ പ്രമുഖ ട്രൂപ്പുകളിൽ പലതിലും പാടിയിട്ടുണ്ട്. നാടകരംഗത്ത് സമഗ്ര സംഭാവകൾ നൽകിയ പ്രതിഭാശാലികൾക്കൊപ്പമാണ് സംഗീതജീവിതം ആരംഭിച്ചത്. ‘പിന്നിൽ നിന്നു വിളിക്കും കുഞ്ഞാടുകൾ’.. എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യമായി…

Read More

പഴയ നിരക്കിൽ പ്ലാനുകൾ ലഭിക്കില്ല; നിരക്ക് വർധനയ്ക്ക് പിന്നാലെ ഡാറ്റ കുറച്ച് വിഐ

പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളുടെ ഡാറ്റാ ആനുകൂല്യങ്ങൾ വി കുറച്ചു. 359, 539, 839 പ്ലാനുകളുടെ ഡാറ്റാ ആനുകൂല്യമാണ് കുറച്ചത്. ഇതോടെ ഈ പ്ലാനുകളിൽ ദിവസേന രണ്ട് ജിബി ഡാറ്റ മാത്രമാണ് ലഭിക്കുക. ഈ പ്ലാനുകൾ ഉൾപ്പടെയുള്ള പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് പുതിയ മാറ്റം. ഉപഭോക്താക്കളിൽനിന്നുള്ള ശരാശരി വരുമാനം ഉയർത്തുന്നതിന്റെ ഭാഗമായാണ് വി പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചത്. ടെലികോം സെക്ടറിൽ കമ്പനി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറകടക്കാനാണ് ഈ തീരുമാനമെടുത്തത്. നേരത്തെ 299 രൂപയ്ക്ക്…

Read More