റെയിൽവേ ജീവനക്കാരിയെ വെട്ടി പരുക്കേൽപ്പിച്ച ശേഷം മാല കവർന്നു; സംഭവം ട്രെയിന് സിഗ്നൽ നൽകുന്നതിനിടെ

 

കോട്ടയം മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ നൽകാൻ നിൽക്കുകയായിരുന്ന റെയിൽവേ ജീവനക്കാരിയെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം മാല കവർന്നു. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ പന്തുവിള സ്വദേശി ജലജകുമാരിക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം.

11.53ന് കടന്നുപോകുന്ന ഗുരുവായൂർ എക്‌സ്പ്രസിന് സിഗ്നൽ നൽകാനായി സ്റ്റേഷന് മറുവശത്ത് നിൽക്കുമ്പോഴാണ് ജലജകുമാരിയെ ആക്രമിച്ചത്. രക്ഷപ്പെടാനായി ജലജകുമാരി ട്രാക്കിലേക്ക് എടുത്തുചാടി. പിന്നാലെ ചാടിയ അക്രമി മാല വലിച്ചുപൊട്ടിച്ചു. വീഴ്ചയിൽ ജലജകുമാരിയുടെ തലയ്ക്കും പരുക്കേറ്റു. ട്രെയിൻ കടന്നുപോയതിന് ശേഷമാണ് സ്‌റ്റേഷൻ മാസ്റ്റർ നിലവിളി കേട്ട് ഓടിയെത്തിയതും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.